
ലണ്ടൻ: 93ാം വയസിൽ ബ്രിട്ടീഷ് നടി ജൂൺ ബ്രൗണിന് ഒരാഗ്രഹം. പുകവലിയൊന്ന് നിറുത്തണം. പ്രായമേറിയതിനാൽ സിഗരറ്റ് കൈകളിൽ പിടിക്കാനും പറ്റുന്നില്ല. ഒടുവിൽ, പുകവലി നിറുത്താനായി ജൂൺ ഡോക്ടർമാരെ സമീപിക്കുകയും ചെയ്തു. എന്നാൽ, ഡോക്ടർമാരുടെ മറുപടി കേട്ട് ജൂൺ ഞെട്ടി. കഴിഞ്ഞ 70 വർഷത്തോളമായി സിഗരറ്റ് വലിയ്ക്കുന്ന ജൂൺ പെട്ടെന്ന് ആ ശീലം നിറുത്തിയാൽ കിടപ്പിലാകുമെന്നാണ് ഡോക്ടർമാർ പറയുന്നത്. ചിലപ്പോൾ മരണം വരെ സംഭവിച്ചേക്കാമത്രെ. എന്തായാലും ജൂൺ ഒരു കാര്യം ചെയ്തു. വലിയ്ക്കുന്ന സിഗരറ്റുകളുടെ എണ്ണം കുറച്ച്. നേരത്തെ 20 സിഗരറ്റു വരെ ജൂൺ ഒരു ദിവസം വലിച്ചിരുന്നു. ഇപ്പോഴത് പത്താക്കി.