
വാഷിംഗ്ടൺ: ഒക്ടോബർ 15 ന് അമേരിക്കൻ പ്രസിഡന്റും റിപ്പബ്ലിക് സ്ഥാനാർത്ഥിയുമായ ഡൊണാൾഡ് ട്രംപും മുൻ വൈസ് പ്രസിഡന്റും ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയുമായ ജോ ബൈഡനും തമ്മിൽ നടക്കേണ്ടിയിരുന്ന രണ്ടാം യു.എസ് പ്രസിഡൻഷ്യൽ സംവാദം റദ്ദാക്കി. വിർച്വൽ സംവാദമാണെങ്കിൽ പങ്കെടുക്കില്ലെന്ന് ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞതിനെ തുടർന്നാണ് സംവാദം റദ്ദാക്കിയതെന്നാണ് റിപ്പോർട്ട്. അതേസമയം, കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന ട്രംപിന് ശനിയാഴ്ച മുതൽ പൊതുപരിപാടികളിൽ മടങ്ങിയെത്താനാകുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹത്തിന്റെ ഡോക്ടർ സിയാൻ കോൺലി പറഞ്ഞിരുന്നു.
പ്രസിഡന്റ് തിരഞ്ഞെടുപ്പിന് 26 ദിവസം മാത്രം അവശേഷിക്കെ പ്രചാരണപരിപാടികളിലേക്ക് എത്രയും പെട്ടെന്ന് മടങ്ങിയെത്തണമെന്നാണ് ട്രംപിന്റെ ആഗ്രഹം.