tiktok-ban

ഇസ്ളാമാബാദ്: ചൈനീസ് കമ്പനിയായ ബൈറ്റ് ഡാൻസിന്റെ ഉടമസ്ഥതയിലുള്ള ആപ്പായ ടിക് ടോക്കിന് നിരോധനമേർപ്പെടുത്തി പാകിസ്ഥാനും. അസഭ്യവും സദാചാരവിരുദ്ധവും ആണ് ടിക്ടോക്കെന്ന് ചൂണ്ടിക്കാട്ടിയാണ് പാക് ടെലിക്കമ്മ്യൂണിക്കേഷൻ അതോറിട്ടി നിരോധനം ഏർപ്പെടുത്തിയത്. പലയിടങ്ങളിൽ നിന്നും ടിക്ടോക്കിനെതിരെ വ്യാപക പരാതി വന്നതാണ് നിരോധനമേർപ്പെടുത്താൻ കാരണമെന്നും ടെലി കമ്മ്യൂണിക്കേഷൻ അതോറിട്ടി പറയുന്നു. നിരോധന വിവരം ടിക്ടോക്കിനെ അറിയിച്ചിട്ടുണ്ടെന്നും അധികൃതർ കൂട്ടിച്ചേർത്തു.