
തിരുവനന്തപുരം: തലസ്ഥാന ജില്ലയായ തിരുവനന്തപുരത്ത് ഇന്ന് 1310 പേർക്കാണ് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചത്. 1062 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചതെന്നും കണ്ടെത്തിയിട്ടുണ്ട്. 20 ആരോഗ്യപ്രവർത്തകരും രോഗം ബാധിച്ചവരിൽ ഉൾപ്പെടുന്നു. സംസ്ഥാന ആരോഗ്യവകുപ്പ് നൽകുന്ന കണക്ക് പ്രകാരം 12,127 പേരാണ് നിലവിൽ ജില്ലയിൽ രോഗം മൂലം ചികിത്സയിൽ കഴിയുന്നത്.
അതേസമയം ഇന്ന് മാത്രം ജില്ലയിൽ 905 പേർക്ക് രോഗമുക്തി ഉണ്ടായിട്ടുണ്ട്. തിരുവനന്തപുരത്ത് മരണപ്പെട്ടവരിൽ ഒൻപത് പേർക്ക് രോഗം ഉണ്ടായിരുന്നതായി ആലപ്പുഴ എൻ.ഐ.വി ഇന്ന് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിൽ രോഗം മൂലം മരണപ്പെട്ടവരുടെ എണ്ണം 306 ആയി ഉയർന്നു.
തിരുവനന്തപുരം പൂവച്ചല്‍ സ്വദേശിനി അയിഷ ബീവി (51), മണക്കാട് സ്വദേശി എസ്.പി. നതാന്‍ (79), കുറുവില്‍പുരം സ്വദേശി അബ്ദുള്‍ ഹസന്‍ ഹമീദ് (70), കോവളം സ്വദേശിനി പാറുകുട്ടി (82), പേരൂര്‍ക്കട സ്വദേശി സൈനുലബ്ദീന്‍ (60), വലിയവേളി സ്വദേശി പീറ്റര്‍ (63), പൂവച്ചല്‍ സ്വദേശി മുഹമ്മദ് ഷാനവാസ് (47), പേട്ട സ്വദേശി സ്വദേശിനി കൃഷ്ണമ്മ (76), തിരുമല സ്വദേശിനി സുമതി (61) എന്നിവർക്കായാണ് രോഗം ഉണ്ടായിരുന്നതായി ഇന്ന് കണ്ടെത്തിയത്.