vijay-reddy

ബം​ഗളൂരു : പ്രശസ്ത കന്നഡ സിനിമ സംവിധായകൻ വിജയ് റെഡ്ഡി വാർദ്ധക്യസഹജമായ അസുഖങ്ങൾ മൂലം അന്തരിച്ചു. 84 വയസായിരുന്നു. കന്നഡ സൂപ്പർതാരം രാജ്കുമാറുമൊത്ത് നിരവധി ഹിറ്റ് ചിത്രങ്ങൾ ഒരുക്കിയ വിജയ് റെഡ്ഡി 1970 ൽ രംഗമഹൽ സെക്രേത എന്ന സിനിമ സംവിധാനം ചെയ്തുകൊണ്ടാണ് സിനിമാ രംഗത്തേക്ക് പ്രവേശിച്ചത്.

മയൂര, സനദി അപ്പണ്ണ, ഭക്ത പ്രഹ്‌ളാദ, ടൈഗർ മാലിക് ഫോഡർ, താലി ഭാഗ്യ, ഓട്ടോ രാജ, ദേവ നിരവധി ഹിറ്റുസിനിമകളുടെ സംവിധായകനായിരുന്നു അദ്ദേഹം. നിരവധി സിനിമകൾ നിർമ്മിച്ചിട്ടുമുണ്ട്.

16 ഹിന്ദി സിനിമകളും 12 തെലുങ്കു സിനിമകളും അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്.