ipl

ദുബായ്: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പതിമൂന്നാം സീസണിലെ 24ാം മത്സരത്തിൽ പഞ്ചാബിനെതിരെ കൊൽക്കത്തയ്ക്ക് 2 റൺസ് വിജയം. ടോസ് നേടി ആദ്യ ബാറ്റിംഗിനിറങ്ങിയ കൊൽക്കത്ത നെെറ്റ് റെെഡേഴ്സ് 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 164 റൺസ് നേടിയിരുന്നു. ഇത് പിന്തുടർന്ന കിംഗ്സ് പഞ്ചാബ് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 162 റൺസ് നേടി പുറത്താവുകയായിരുന്നു.

കൊൽക്കത്തയ്ക്ക് വേണ്ടി ബാറ്റിംഗിനിറങ്ങിയ ടീം ക്യാപ്ടൻ ദിനേഷ് കാർത്തിക്ക് 29 പന്തിൽ 58 റൺസ് നേടി മാൻ ഓഫ് ദ മാച്ചായി. പഞ്ചാബ് ടീം ക്യാപ്ടൻ കെ.എൽ.രാഹുൽ 58 പന്തിൽ 74 റൺസ് നേടി. ഈ ഐ.പി.എൽ സീസണിൽ ആദ്യമായാണ് കൊൽക്കത്ത നെെറ്റ് റെെഡേഴ്സും കിംഗ്സ് പഞ്ചാബും തമ്മിലേറ്റുമുട്ടുന്നത്.

Match 24. It's all over! Kolkata Knight Riders won by 2 runs https://t.co/aiFvuDW5Rx #KXIPvKKR #Dream11IPL #IPL2020

— IndianPremierLeague (@IPL) October 10, 2020