
തിയേറ്ററില്‍ പോയി രണ്ടാമൂഴം കാണണമെന്ന ആഗ്രഹമാണ് തനിക്കിപ്പോഴുമുള്ളതെന്ന് വ്യക്തമാക്കി സംവിധായകൻ വി.എ. ശ്രീകുമാർ മേനോൻ. പ്രഗത്ഭരായ ആരെങ്കിലും ചിത്രം സംവിധാനം ചെയ്തു കാണണമെന്നും അദ്ദേഹം പറഞ്ഞു.രണ്ടാമൂഴം നോവൽ സിനിമയാക്കുന്നതിന്റെ ഭാഗമായി നൽകിയ തിരക്കഥ എം.ടി. വാസുദേവൻ നായർക്ക് തിരികെ നൽകിയതിന് ശേഷം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ശ്രീകുമാർ ഈക്കാര്യം അറിയിച്ചത്.
എം.ടി സാര്‍ തെറ്റിദ്ധരിപ്പിക്കപ്പെട്ടുവെന്നും കാലയളവിലുണ്ടായ താമസം വീഴ്ചയായി ചിത്രീകരിച്ച് അദ്ദേഹത്തിന്റെ മനസിനെ കൂടുതല്‍ കലുഷിതമാക്കാനും തെറ്റിദ്ധാരണ പെരുപ്പിക്കാനും ചില ആളുകള്‍ ശ്രമിച്ചുവെന്നും ശ്രീകുമാർ മേനോൻ ആരോപിച്ചു.
2014ലെ കരാർ പ്രകാരം രണ്ടാമൂഴത്തിന്റെ തിരക്കഥ കൈമാറിയിട്ടും നിശ്ചിത കാലത്തിനകം സിനിമയാക്കാതെ വൈകിപ്പിച്ചതിനെ തുടർന്ന് കഥ തിരിച്ചുനൽകണമെന്നാവശ്യപ്പെട്ട് എം.ടി 2018ൽ കോഴിക്കോട് ഒന്നാം അഡീഷനൽ മുൻസിഫ് കോടതിയിൽ ഹരജി നൽകിയിരുന്നു. തുടർന്ന് എം.ടിയും ശ്രീകുമാർ മേനോനും തമ്മിലുള്ള കേസ്  സുപ്രീംകോടതി വരെയെത്തി. കോടതി വിധി എതിരായതോടെയാണ് ശ്രീകുമാർ തിരക്കഥ തിരികെ എൽപ്പിച്ചത്. മുൻകൂറായി നൽകിയ പണം എം.ടി തിരിച്ചുനൽകി. രണ്ടു കോടി രൂപ പ്രതിഫലത്തിന് തിരക്കഥ കൈമാറാനായിരുന്നു ഇരുവരും തമ്മിലുള്ള കരാർ.
പ്രിയരേ, എംടി സാറിനെ കണ്ടു. അദ്ദേഹം എനിക്കായി എഴുതിയ രണ്ടാമൂഴത്തിന്റെ തിരക്കഥ ആദരവോടെ തിരിച്ചേല്‍പ്പിച്ചു. പരസ്യ...
Posted by V A Shrikumar on Saturday, 10 October 2020