
ന്യൂഡൽഹി: റിസർവ് ബാങ്ക് അവതരിപ്പിക്കുന്ന സ്വർണ ബോണ്ട് പദ്ധതിയുടെ ഏഴാംഘട്ട വില്പന നടപടികൾക്ക് നാളെ തുടക്കമാകും. 16 വരെ നടക്കുന്ന വില്പനയിലൂടെ ഗ്രാമിന് 5,051 രൂപ നിരക്കിൽ സ്വർണ ബോണ്ട് വാങ്ങാം.
ഭൗതിക സ്വർണത്തിന്റെ ഇറക്കുമതിയും ഉപഭോഗവും കുറച്ച്, വ്യാപാരക്കമ്മിയും കറന്റ് അക്കൗണ്ട് കമ്മിയും നിയന്ത്രിക്കുന്നതിന്റെ ഭാഗമായി 2015ൽ കേന്ദ്രസർക്കാർ പ്രഖ്യാപിച്ച പദ്ധതിയാണിത്. ഏഴാംഘട്ടം പ്രകാരമുള്ള ബോണ്ട് വിതരണം 20ന് നടക്കും. വ്യക്തികൾക്ക് 4 കിലോയും ട്രസ്‌റ്റുകൾക്ക് 20 കിലോയും പരമാവധി വാങ്ങാം. 2.5 ശതമാനമാണ് വാർഷിക പലിശ.