virat

ദുബായ്: ഐ.പി.എല്ലിൽ ഇന്നലെ നടന്ന രണ്ടാം മത്സരത്തിൽ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് 37 റൺസിന് ചെന്നൈ സൂുപ്പർ കിംഗ്സിനെ കീഴടക്കി. ആദ്യം ബാറ്റ് ചെയ്ത റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 169 റൺസെടുത്തു. മറുപടിക്കിറങ്ങിയ ചെന്നൈയ്ക്ക് 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 132 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ.

അമ്പാട്ടി റായ്‌‌ഡുവിനും (42), നാരായൺ ജഗദീശനും (33) ഒഴികെ മറ്റാർക്കും ചെന്നൈ നിരയിൽ പിടിച്ചു നിൽക്കാനായില്ല.

ബാംഗ്ലൂരിനായി ക്രിസ് മോറിസ് മൂന്നും വാഷിംഗ്ടൺ സുന്ദർ രണ്ടും വിക്കറ്റ് വീഴ്ത്തി.

നേരത്തേ 52 പന്തിൽ 90 റൺസുമായി പുറത്താകാതെ നിന്ന നായകൻ വിരാട് കൊഹ്‌ലിയാണ് ബാംഗ്ലൂർ ഇന്നിംഗ്സിന്റെ നെടുംതൂണായത്. 4 വീതം ഫോറും സിക്സും കൊ‌ഹ്‌ലി നേടി. ദേവ്ദത്ത് പടിക്കൽ (33), ശിവം ദുബെ (പുറത്താകാതെ 14 പന്തിൽ22) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ച വച്ചു. ഷർദുൾ താക്കൂർ ചെന്നൈക്കായി രണ്ട് വിക്കറ്റ് വീഴ്ത്തി.