
രാജസ്ഥാനിലെ കരൗലിയിൽ ക്ഷേത്ര പൂജാരിയെ തീവച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികരണവുമായി ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രൻ. 'ഉത്തർപ്രദേശിലേക്ക് കണ്ണുനട്ടിരിക്കുന്ന' കോൺഗ്രസും രാഹുൽ ഗാന്ധിയും ഇക്കാര്യത്തിൽ പ്രതികരിക്കുമെന്ന് താൻ കരുതുന്നില്ലെന്നും ശോഭ പരിഹാസരൂപേണ ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു. കമ്മ്യൂണിസ്റ്റുകാരും രണ്ടാണെന്ന് വിശ്വസിക്കാനുള്ള 'ബുദ്ധിശൂന്യത' നാട്ടിലെ ജനങ്ങൾക്ക് ഉണ്ടാകാൻ പാടില്ലെന്നും അവർ പോസ്റ്റിലൂടെ പറയുന്നു.
കുറിപ്പ് ചുവടെ:
'ഉത്തർപ്രദേശിലേക്ക് കണ്ണുംനട്ടിരിക്കുന്ന കോൺഗ്രെസ്സുകാരെ, നിങ്ങൾ ഭരിക്കുന്ന രാജസ്ഥാനിൽ 50 വയസ്സുള്ള ഒരു സാധു സന്യാസിവര്യനെ ചുട്ടുകൊന്നിട്ടുണ്ട്. ഭൂമാഫിയ ചുട്ടുകൊന്ന ഹിന്ദുവിന് വേണ്ടി നിങ്ങൾ സംസാരിക്കും എന്ന് വിശ്വസിക്കാൻ വയ്യ. രാജകുമാരന്റെ ട്രാക്ടർ രാജസ്ഥാനിലെത്തുമെന്നോ അപ്പോൾ സ്ഥലം സന്ദർശിക്കുമെന്നോ വിശ്വസിക്കാനും തരമില്ല. കമ്മ്യൂണിസ്റ്റുകാരും കോൺഗ്രെസ്സുകാരും രണ്ടാണ് എന്ന് വിശ്വസിക്കാൻ മാത്രമുള്ള ബുദ്ധികേട് നാട്ടിലെ ഹിന്ദുവിനും മുസൽമാനും ക്രിസ്ത്യാനിക്കുമൊന്നും ഉണ്ടായിക്കൂടല്ലോ..'