
കൊവിഡ് മൂലമുള്ള ലോക്ക്ഡൗണും വീട്ടിലിരിപ്പും കാരണം എല്ലാവരും തടിയന്മാരും തടിച്ചികളുമായി മാറിക്കൊണ്ടിരിക്കുകയാണ്. പുറത്തേക്കുള്ള പോക്കുകളും വ്യായാമവും കുറഞ്ഞത് തന്നെയാണ് ശരീരവണ്ണം കൂടാനുള്ള പ്രധാന കാരണം. കൊവിഡ് പേടി കാരണം ജിമ്മുകളിലേക്ക് പോകാൻ കഴിയാത്തതും ഇതിനുള്ള മറ്റൊരു കാരണമാണ്.
ഈ അവസരത്തിലാണ് തന്റെ ശരീരവണ്ണം അൽപ്പം കൂടിയെന്ന കാര്യം പങ്കുവച്ചുകൊണ്ട് മലയാള സിനിമാ പ്രേക്ഷകരുടെ ഇഷ്ടതാരം ഭാവന സോഷ്യൽ മീഡിയയിലെത്തിയത്.
'തടി കൂടുന്നത് പോലെ എല്ലാ കാര്യങ്ങളും എളുപ്പമായിരുന്നെങ്കിൽ' എന്ന് പറഞ്ഞുകൊണ്ട് തന്റെ വിവിധ പോസുകളിലുള്ള മിറർ സെൽഫികളാണ് നദി ഇൻസ്റ്റാഗ്രാം വഴി പങ്കുവച്ചിരിക്കുന്നത്. എന്നാൽ വണ്ണമൊന്നും അങ്ങനെ കൂടിയിട്ടില്ലെന്നും ഇപ്പോഴും ഭാവന അതിസുന്ദരി തന്നെയാണെന്നാണ് പോസ്റ്റിന് കീഴിലായി ആരാധകർ കമന്റുകളിടുന്നത്.