
ഇന്ത്യയിൽ അഗർബത്തികൾ ഇല്ലാത്ത വീടുകൾ കുറവായിരിക്കും. വിശുദ്ധ ചടങ്ങുകളിൽ പ്രധാന ഘടകമാണ് അഗർബത്തീസ്. സൗത്ത് ചൈന യൂണിവേഴ്സിറ്റി ഓഫ് ടെക്‌നോളജിയിലെ ഗവേഷകർ നടത്തിയ പഠനത്തിൽ അഗർവുഡ്, ചന്ദനം എന്നിവയുടെ അഗർബത്തികൾ സ്ഥിരമായി ശ്വസിക്കുന്നത് സിഗരറ്റ് പുക ശ്വസിക്കുന്നതിനേക്കാൾ അപകടമാണെന്ന് കണ്ടെത്തി. ഇത് കാൻസർ സാദ്ധ്യത വർദ്ധിപ്പിക്കുന്നുവെന്ന് പഠനം പറയുന്നു.
അഗർബത്തി പുക ശ്വാസകോശത്തിൽ തങ്ങിനിൽക്കുന്നു. ഇവയുടെ സുഗന്ധത്തിന് ഉപയോഗിക്കുന്ന രാസവസ്തുക്കളും അപകടമാണ്. പ്രധാനമായും അഗർബത്തികളിൽ നിന്നുള്ള പുകയിൽ മ്യൂട്ടാജനിക്, ജീനോടോക്സിക്, സൈറ്റോടോക്‌സിക് എന്നിവ അടങ്ങിയിരിക്കുന്നു. ഇവ കാൻസറിന് കാരണമാകുന്നു. അമേരിക്കൻ കാൻസർ സൊസൈറ്റിയുടെ ജേർണലിലെ മറ്റൊരു പഠനം പറയുന്നത് സ്ഥിരമായി അഗർബത്തികൾ ശ്വസിക്കുന്നത് ശ്വാസകോശ അർബുദത്തിന് കാരണമാകുമെന്നാണ്. ആസ്ത്മ, മൈഗ്രേയ്‌ൻ പോലുള്ള രോഗങ്ങൾക്കും ഇവ കാരണമാകാം.