pic

റെന്നസ്: പടിഞ്ഞാറൻ ഫ്രാൻസിൽ ടൂറിസ്റ്റ് വിമാനവും മൈക്രോലൈറ്റ് വിമാനവും തമ്മിൽ കൂട്ടിയിടിച്ച് അഞ്ച് പേർ മരിച്ചു.രണ്ടുപേർ സഞ്ചരിച്ച ചെറിയ മൈക്രോലൈറ്റ് വിമാനവും മൂന്ന് യാത്രക്കാരുമായി വന്ന ഡി.എ40 ടൂറിസ്റ്റ് വിമാനവുമാണ് കൂട്ടിയിടിച്ചത്. വിമാനങ്ങളിലുണ്ടായിരുന്ന അഞ്ച് പേരും അപകടത്തിൽ മരണപ്പെട്ടു.

മൈക്രോലൈറ്റ് വിമാനം ആർക്കും അപകടമുണ്ടാക്കാതെ ഒരുവീടിന് മുകളിൽ ഇടിച്ചിറങ്ങുകയായിരുന്നു. അപകടം നടന്ന സ്ഥലത്ത് നിന്നും ഏറെ അകലെയായി ജനവാസമില്ലാത്ത പ്രദേശത്താണ് ഡി.എ40 ടൂറിസ്റ്റ് വിമാനം പതിച്ചത്. രക്ഷാപ്രവർത്തനങ്ങളുടെ ഭാഗമായി 50 അഗ്നിശമന സേനാ യൂണിറ്റുകളാണ് എത്തിയത്. ലിയോണിൽ നിന്നുള്ള എയർ എമർജൻസി സ്റ്റാഫുകളെ കൊണ്ടുവന്നാണ് അപകടത്തിൽപെട്ട വിമാനം കണ്ടെത്തിയത്.