
ഹൈദരാബാദ്: ഭർതൃമാതാവിനെ മർദ്ദിച്ച മരുമകൾക്കെതിരെ കേസ്. ഹൈദരാബാദിലെ മല്ലേപ്പള്ളിയിലാണ് സംഭവം. വീട്ടിലുണ്ടായ വഴക്കിനെ തുടർന്ന് ഉസ്മ ബീഗം എന്ന യുവതി അമ്മായിയമ്മയെ പരസ്യമായി മർദ്ദിക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ നേരത്തെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
55 വയസുള്ള തസ്നീമയെ മരുമകൾ മുടിയിൽ പിടിച്ചു വലിച്ചിഴച്ച് റോഡിലേക്ക് കൊണ്ടുവരികയും, അവിടെവച്ച് ഉപദ്രവിക്കുകയുമായിരുന്നു. ഉസ്മ ബീഗത്തിന്റെ മാതാവ് ആസിഫ ബീഗവും തസ്നീമയെ മർദ്ദിച്ചു. 'ഇവരുടെ വീട്ടിൽ വഴക്ക് പതിവായിരുന്നു. കഴിഞ്ഞ ദിവസം ഉസ്മ താമസിക്കുന്ന ഫ്ളാറ്റിലേക്കുള്ള കുടിവെള്ള, വൈദ്യുതി കണക്ഷനുകൾ തസ്നീമ വിച്ഛേദിച്ചു. ഇതാണ് മർദ്ദനത്തിൽ കലാശിച്ചത്'- പൊലീസ് പറഞ്ഞു.
വിവാഹം കഴിഞ്ഞത് മുതൽ ഭർതൃമാതാവ് ഉപദ്രവിക്കാറുണ്ടെന്നാണ് ഉസ്മ ബീഗത്തിന്റെ പ്രതികരണം. കഴിഞ്ഞ വർഷമായിരുന്നു ഉസ്മ ബീഗവും തസ്നീമയുടെ മകനും വിവാഹിതരായത്. ഇരുവരുടെയും പുനർ വിവാഹമായിരുന്നു. വിവാഹത്തിന് ശേഷം യുവാവ് സൗദിയിലേക്ക് മടങ്ങി.സിസിടിവി ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകമറിയുന്നത്. അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
#WATCH Telangana: A woman being thrashed by her daughter-in-law and her mother in Hyderabad over family dispute.
— ANI (@ANI) October 10, 2020
Police says, "The incident happened in the Humayun Nagar area on October 8. A case has been registered and further investigation is underway." pic.twitter.com/FQgCSzjVbF