
ഒട്ടാവ: അമിത ലൈംഗികയുള്ള ചിത്രങ്ങളൊക്കെ ഫേസ്ബുക്ക് നീക്കം ചെയ്യാറുണ്ട്.നഗ്നത കണ്ടെത്താനായി കമ്പനിയ്ക്ക് പ്രത്യേക അൽഗോരിതവും ഉണ്ട്. അത്തരത്തിൽ ലൈംഗികതയുടെ അതിപ്രസരമാണെന്ന് പറഞ്ഞ് ഉള്ളിയുടെ ഒരു ചിത്രം ചെയ്തിരിക്കുകയാണ് ഫേസ്ബുക്ക്.
'ദി സീഡ് കമ്പനി ബൈ ഇ ഡബ്ല്യു ഗേസ്' എന്ന ഒരു വിത്ത് വിതരണ സ്ഥാപനത്തിന്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ പങ്കുവച്ച പ്രീമിയം 'വല്ല വല്ല സ്വീറ്റ് ഒണിയന്റെ' ചിത്രമാണ് ഫേസ്ബുക്ക് നീക്കം ചെയ്തത്. ഉള്ളിയുടെ പരസ്യത്തിൽ 'ലൈംഗികത' ഉള്ളതിനാൽ നീക്കം ചെയ്തുവെന്നാണ് അധികൃതർ ഔദ്യോഗികമായി സീഡ് കമ്പനിക്ക് നൽകിയ അറിയിപ്പ്.
തങ്ങൾ ഫേസ്ബുക്കിലൂടെ പങ്കുവച്ച ഉള്ളിയുടെ ചിത്രവും, കമ്പനിയുടെ ഔദ്യോഗിക അറിയിപ്പും സ്‌ക്രീൻഷോട്ടെടുത്ത് സീഡ് കമ്പനി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറംലോകമറിയുന്നത്.'ഫേസ്ബുക്കിൽ നിന്ന് ഞങ്ങൾക്കൊരു അറിയിപ്പ് ലഭിച്ചിരിക്കുന്നു. 'വല്ല വല്ല ഒണിയൻ' സീഡുകളുടെ ചിത്രത്തിൽ ലൈംഗിക അതിപ്രസരമുണ്ടെന്നാണ് അവർ പറയുന്നത്. നിങ്ങളിത് കണ്ടോ?' എന്ന കുറിപ്പും ചിത്രത്തിനൊപ്പം കമ്പനി കുറിച്ചു.
