thoppumpady

കൊച്ചി: തോപ്പുംപടി പാലത്തിൽനിന്ന് കായലിലേക്ക് ചാടിയ മദ്ധ്യവയസ്കൻ മരിച്ചു. ഇന്ന് രാവിലെ ഏഴുമണിയോടെയായിരുന്നു സംഭവം. നാട്ടുകാർ അറിയിച്ചതനുസരിച്ച് കോസ്റ്റൽ പൊലീസ് എത്തി ചാടിയ ആളെ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം എറണാകുളം ജനറൽ ആശുപത്രിയിലേയ്ക്ക് മാറ്റി. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇയാൾ ആരെന്ന് കണ്ടുപിടിക്കാനുളള ശ്രമം ആരംഭിച്ചു.