
കൊച്ചി: ഇന്ത്യയിലെ ആദ്യ ഓട്ടോണമസ് പ്രീമിയം എസ്.യു.വി എന്ന പെരുമയുമായി എം.ജി മോട്ടോഴ്‌സിന്റെ ഫ്ളാഗ്‌ഷിപ്പ് മോഡൽ ഗ്ളോസ്‌റ്റർ വിപണിയിലെത്തി. 28.98 ലക്ഷം രൂപ മുതലാണ് ഈ ഫുൾ-സൈസ് എസ്.യു.വിയുടെ പ്രാരംഭ എക്‌സ്‌ഷോറൂം വില.
ശ്രേണിയിൽ ആദ്യമെന്ന സവിശേഷതകളോടെ, ഒട്ടേറെ പുത്തൻ ഫീച്ചറുകളുമായാണ് ഗ്ളോസ്‌റ്ററിന്റെ വരവ്. അതിൽ, പ്രധാനമാണ് ലെവൽ-1 ഓട്ടോണമസ് ഡ്രൈവിംഗ് ടെക്‌നോളജി. രണ്ട് എൻജിൻ ഓപ്‌ഷനുകളിലായി, നാല് വേരിയന്റുകളുണ്ട്. രണ്ട് സീറ്റിംഗ് ലേ ഔട്ടുകളിലും ഗ്ളോസ്‌റ്റർ ലഭ്യമാണ്. 6-സീറ്റർ, 7-സീറ്റർ പതിപ്പുകളാണ് ഗ്ലോസ്‌റ്ററിനുള്ളത്. ശ്രേണിയിൽ ആദ്യമായി, മദ്ധ്യനിരയിൽ ക്യാപ്‌റ്റൻ സീറ്റുകളും കാണാം.
നീളത്തിലും ഉയരത്തിലും വീൽബേസിലും ശ്രേണിയിൽ മുന്നിൽ എം.ജി. ഗ്ളോസ്‌റ്ററണ്. 4.98 മീറ്ററാണ് നീളം. വീതി : 1.9 മീറ്റർ, ഉയരം : 1.8 മീറ്റർ, വീൽബേസ് : 2.95 മീറ്റർ. അഡാപ്‌റ്റീവ് എൽ.ഇ.ഡി ഹെഡ്‌ലാമ്പ്, വീതിയേറിയ ഹെക്‌സഗണൽ ഗ്രിൽ, പൗരുഷം പ്രകടമായ ബോണറ്റ്, ബമ്പറിൽ സ്‌കിഡ് പ്ളേറ്റ്, ഡ്യുവൽ ടോൺ 17 - ഇഞ്ച് അലോയ് വീലുകൾ എന്നിവയാൽ സുന്ദരമാണ് പുറംമോടി.
അത്യാധുനിക 12.3 ഇഞ്ച് ടച്ച് സ്‌ക്രീൻ ഇൻഫോടെയ്‌ൻമെന്റ്, ഹീറ്റഡ്-വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, മെസേജ് ഫംഗ്‌ഷനോട് കൂടിയ പവർ ഡ്രൈവർ സീറ്റ്, 12-സ്‌പീക്കർ സൗണ്ട് സിസ്‌റ്റം എന്നിങ്ങനെ ഒട്ടേറെ ആകർഷണങ്ങൾ വിശലമായ അകത്തളത്തിലും കാണാം. ഇ.ബി.ഡിക്കൊപ്പം എ.ബി.എസ്., പാർക്കിംഗ് സെൻസർ, ഇലക്‌ട്രോണിക് സ്‌റ്റെബിലിറ്റി പ്രോഗ്രം തുടങ്ങിയ സുരക്ഷാ ഫീച്ചറുകളുമുണ്ട്.
വില നിലവാരം
ടർബോ, ട്വിൻ-ടർബോ ഡീസൽ എൻജിനുകളാണ് ഗ്ളോസ്‌റ്ററിനുള്ളത്. സൂപ്പർ - 7 സീറ്റർ, സ്മാർട്ട് 6-സീറ്റർ, ഷാർപ്പ് 6/7 - സീറ്റർ, സാവി 6-സീറ്റർ എന്നീ പതിപ്പുകളിൽ ലഭിക്കും. 50,000 രൂപയുടെ മൈ എം.ജി ഷീൽഡ് കസ്‌റ്റമൈസേഷൻ എന്ന പുതിയ ഓഫറോട് കൂടി 28.98 ലക്ഷം രൂപ മുതലാണ് വില. ഒക്‌ടോബർ 31വരെ ഗ്ളോസ്‌റ്റർ ബുക്ക് ചെയ്യുന്ന ആദ്യ 2,000 പേർക്കുള്ള ഉദ്ഘാടന ഓഫറാണ് ഈ വില.
സൂപ്പർ 7-സീറ്റർ : ₹28.98 ലക്ഷം
സ്മാർട്ട് 6-സീറ്റർ : ₹30.98 ലക്ഷം
ഷാർപ്പ് 6/7-സീറ്റർ : ₹33.98/33.68 ലക്ഷം
സാവി 6-സീറ്റർ : ₹35.38 ലക്ഷം
ഗ്ളേസ്‌റ്ററിന്റെ ഹൃദയം
 റിയൽവീൽ ഡ്രൈവ്
എൻജിൻ : 2.0 ലിറ്റർ ടർബോ
കരുത്ത് : 163 പി.എസ്
ടോർക്ക് : 375 എൻ.എം
ഗിയർ : 8-സ്‌പീഡ് ഓട്ടോ
 ഓൾവീൽ ഡ്രൈവ്
എൻജിൻ : 2.0 ലിറ്റർ ട്വിൻ-ടർബോ
കരുത്ത് : 218 പി.എസ്
ടോർക്ക് : 480 എൻ.എം
ഗിയർ : 8-സ്‌പീഡ് ഓട്ടോ
(സാവി, ഷാർപ്പ് പതിപ്പുകൾക്ക് മഡ്, സ്‌നോ, സാൻഡ്, ഇക്കോ, സ്‌പോർട്ട്, നോർമൽ, റോക്ക് ഡ്രൈവിംഗ് മോഡുകളുണ്ട്)
എതിരാളികൾ
 ഫോഡ് എൻഡവർ
 ടൊയോട്ട ഫോർച്യൂണർ
 മഹീന്ദ്ര അൾട്ടൂറാസ് ജി4