
കൊച്ചി: പിക്കപ്പ് വാഹന ശ്രേണിയിലെ പ്രമുഖ മോഡലായ ബോലേറോയുടെ ഉപഭോക്താക്കൾക്ക് മഹീന്ദ്ര കൊവിഡ് ഇൻഷ്വറൻസ് പ്ളാൻ അവതരിപ്പിച്ചു. ഉത്സവകാലത്തോട് അനുബന്ധിച്ചുള്ള ഓഫർ പ്രകാരം ഉപഭോക്താവിനും പങ്കാളിക്കും രണ്ടു കുട്ടികൾക്കും ഒരുലക്ഷം രൂപവരെ കവറേജ് ലഭിക്കും.
പുതിയ വാഹനം വാങ്ങുന്ന തീയതി മുതൽ ഒമ്പതര മാസത്തേക്കാണ് കവറേജ്. നവംബർ 30 വരെയാണ് ഓഫർ. ബോലേറോ പിക്കപ്പ്, ബോലേറോ മാക്‌സി ട്രക്ക്, ബോലേറോ സിറ്റി പിക്കപ്പ്, ബോലേറോ കാമ്പർ എന്നിവ വാങ്ങുമ്പോൾ ഓഫർ നേടാം.