kew-gardens

ലണ്ടൻ: വസന്തകാലത്തിന്റെ വരവോടെ അതായത് മാർച്ച് മാസത്തോടെ പൂക്കളുടെ പറുദീസ ഒരുക്കാൻ ലോക പ്രസിദ്ധമായ ലണ്ടനിലെ ക്യൂ ബൊട്ടാണിക് ഗാർഡൻ തയാറാകും . വസന്ത കാലം കഴിഞ്ഞ് ഗ്രീഷ്മ കാലത്തിന്റെ അവസാനം വരെ ഒക്ടോബർ വരെ നിറങ്ങളുടെ ഈ വർണ്ണ വിസ്മയം തുടരും. ഓരോ ആഴ്ചയും നിറങ്ങളങ്ങനെ മാറി മാറി വരുന്നു.

പൂക്കളെയും പൂന്തോട്ടങ്ങളെയും ഇഷ്ടപ്പെടുന്നവർ ലണ്ടനിലെത്തിയാൽ‍ കാണേണ്ട ഒരു പ്രധാന സ്ഥലമാണ് ലണ്ടനിലെ ക്യൂ ബൊട്ടാണിക് ഗാർഡൻ. പൂക്കളുടെ അപൂർവ ഭംഗിയിലും, നിറത്തിലും, സൗരഭ്യത്തിലും മാത്രം അവസാനിക്കുന്നതല്ല അര ലക്ഷം ചെടികളുള്ള ക്യൂ ബൊട്ടാണിക് ഗാർഡൻസിന്റെ കഥ. കാരണം ചെടികളില്ലെങ്കിൽ ജീവജാലങ്ങളൊന്നും ഈ ഭൂമിയിൽ ഉണ്ടാവില്ല. പ്രകൃതിയെ ശരിക്കും അറിയാത്തിടത്തോളം നമുക്കതിനെ സംരക്ഷിക്കാനാവില്ല. പ്രകൃതിയെ അറിയാനുള്ള ഒരിടമാണ് ലണ്ടനിലെ ക്യൂ ബൊട്ടാണിക് ഗാർഡൻ. ഇപ്പോൾ അറിയപ്പെടുന്ന ചെടികളുടെ തൊണ്ണൂറുശതമാനവും ഒരു വിധത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ ഇവിടെ സൂക്ഷിക്കുന്നു. നമുക്ക് നമ്മളെ തന്നെ അറിയാൻ പ്രകൃതിയെ അറിയൂ എന്നാണു ക്യൂ പറയാൻ ശ്രമിക്കുന്നത്. പ്രകൃതിയെ അറിയാനുള്ള ഒരു ബൃഹത്തായ കേന്ദ്രമാണ് ലണ്ടനിലെ ക്യൂ ബൊട്ടാണിക് ഗാർഡൻ.പൂക്കളെ അറിയാൻ ചെടികളെ അറിയാൻ "പ്ലാനറ്റ് സെർച് വിത്ത് MS" എന്ന യൂട്യൂബ് ചാനലിന്റെ പുതിയ എ പി സി ടിലൂടെ ക്യൂ ബൊട്ടാണിക് ഗാർഡൻസിലേക്കു യാത്ര ചെയ്യാം.