nivin

ഇന്ന് നടൻ നിവിൻ പോളിയുടെ ജന്മദിനമാണ്. താരങ്ങൾ ഉൾപ്പെടെ നിരവധി പേരാണ് നിവിന് പിറന്നാൾ ആശംസകളുമായി രംഗത്തെത്തിയിരിക്കുന്നത്.അതിൽ നടൻ സിജു വിൽസണിന്റെ ആശംസ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.

ഫേസ്ബുക്കിൽ നിവിന് ഒപ്പം നിൽക്കുന്ന ഒരു പഴയ ചിത്രമാണ് സിജു പങ്കുവച്ചിരിക്കുന്നത്. 2001-ൽ എടുത്തതാണ് ആ ചിത്രം. 'പൊറോട്ട തീർന്നു പോയതിലുള്ള വിഷമം എനിക്ക് മനസ്സിലാവൂടാ!!! നൻപൻ ടാ' എന്ന അടിക്കറിപ്പോടെയാണ് ഫോട്ടോ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.

അതേസമയം പിറന്നാൾ ദിനത്തിൽ നിവിന് പുതിയ ചിത്രമായ'പടവെട്ടിന്റെ' അണിയറ പ്രവ‌ർത്തകർ ഒരു സമ്മാനവും നൽകി.ലൊക്കേഷനിൽ നിന്നുള്ള വിഡിയോകൾ കോർത്തിണക്കിയ ടീസർ ആണ് അണിയറ പ്രവർത്തകർ പുറത്തിറക്കിയത്.