india-growth

ന്യൂഡൽഹി: ജപ്പാനെ പിന്തള്ളി ഇന്ത്യ 2050ഓടെ ലോകത്തെ മൂന്നാമത്തെ വലിയ സമ്പദ്‌ശക്തിയാകുമെന്നും 2100 വരെ തത്‌സ്ഥാനം നിലനിറുത്തുമെന്നും മെഡിക്കൽ ജേർണലായ ലാൻസെറ്റിന്റെ റിപ്പോർട്ട്. ഇന്ത്യയിലെ തൊഴിലാളികളുടെ സംഖ്യ, സാമ്പത്തിക രംഗത്ത് മികവ്, രാഷ്‌ട്രീയതലത്തിൽ ഉണ്ടായേക്കാവുന്ന മാറ്റങ്ങൾ എന്നിവ അടിസ്ഥാനമാക്കിയുള്ള ജി.ഡി.പി വിലയിരുത്തിയാണ് ലാൻസെറ്റ് ഈ നിഗമനത്തിലെത്തിയത്.

2017ലെ വിവരങ്ങളെ അടിസ്ഥാനമാക്കിയായിരുന്നു പഠനം. അന്ന്, ഏഴാമത്തെ വലിയ സമ്പദ്‌ശക്തിയായിരുന്നു ഇന്ത്യ. നിലവിൽ ഇന്ത്യ അഞ്ചാംസ്ഥാനത്താണ്. ജർമ്മനിയാണ് നാലാമത്. ആറാമത് ഫ്രാൻസും ഏഴാമത് ബ്രിട്ടനും. 2030ൽ യഥാക്രമം അമേരിക്ക, ചൈന, ജപ്പാൻ എന്നിവയ്ക്ക് പിന്നിലായി നാലാംസ്ഥാനം ഇന്ത്യ നേടുമെന്ന് റിപ്പോർട്ടിലുണ്ട്.