mohanlal-fan

ഇന്നലെ മുതൽ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നത് ദൃശ്യം 2 ലൊക്കേഷനിലേയ്ക്കുള്ള താരരാജാവിന്റെ രാജകീയ വരവാണ്. തന്റെ കാറില്‍ നിന്നിറങ്ങി ചുറ്റുമുള്ളവരെ അഭിവാദ്യം ചെയ്ത് പോകുന്ന ലാലേട്ടന്റെ വീഡിയോയും ചിത്രങ്ങളും 'വരുന്നത് രാജാവാകുമ്പോള്‍ വരവ് രാജകീയമാകും' എന്ന ക്യാപ്ഷനോടെയാണ് പങ്കുവയ്ക്കപ്പെട്ടത്.

വീഡിയോ എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും വൈറലായി മാറി കഴിഞ്ഞു. ഇപ്പോൾ മറ്റൊരു മോഹൻലാൽ ഫാൻ പേജിലെ വീഡിയോയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ലൊക്കേഷനിലേ വൈറൽ വീഡിയോ കാണുന്ന ഒരു കൊച്ചു കുട്ടിയെയാണ് പുതിയ വീഡിയോയിൽ കാണുന്നത്. മോഹൻലാൽ കാറിൽ നിന്ന് ഇറങ്ങുന്ന കാണുമ്പോൾ കുട്ടി കൈകൊട്ടി കൊണ്ട് ചിരിക്കുന്നത് കാണാം.

ആരാത് ? എന്ന് ആരോ കുട്ടിയോട് ചോദിക്കുന്നത് വീഡിയോയിൽ കേൾക്കാം.ഉടൻ വന്നു മറുപടി ലാലേട്ടൻ.മോഹൻലാൽ ആരാധകരുടെ മാത്രമല്ല എല്ലാ മലയാളികളുടെയും മനം കവരുന്നതാണ് വീഡിയോ. കൊച്ചു കുട്ടികൾക്ക് ഇടയിൽ പോലും താരത്തിനുള്ള സ്വീകാര്യതയാണ് കാണാൻ കഴിയുക.

വര്‍ഷങ്ങള്‍ക്കിപ്പുറം ദൃശ്യത്തിന്റെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം ആരംഭിക്കുമ്പോൾ വലിയ ആവേശത്തിലാണ് ആരാധകര്‍. കഴിഞ്ഞ ദിവസം ചിത്രീകരണത്തിനിടയില്‍ നിന്നും ജോര്‍ജുകുട്ടിക്കും കുടുംബത്തിനുമൊപ്പം പകര്‍ത്തിയ ഒരു ചിത്രം ജീത്തു ജോസഫ് പങ്കുവച്ചത് വൈറലായി മാറിയിരുന്നു.