
കൊച്ചി: കൊവിഡ് പ്രതിസന്ധിമൂലം ഇന്ത്യയിലെ മേജർ തുറമുഖങ്ങൾ വഴിയുള്ള ചരക്കുനീക്കം തുടർച്ചയായ ആറാം മാസവും ഇടിഞ്ഞു. 12 മേജർ തുറമുഖങ്ങളും കൂടി ഈ വർഷം ഏപ്രിൽ-സെപ്‌തംബറിൽ 298.55 മില്യൺ ടൺ ചരക്കാണ് കൈകാര്യം ചെയ്‌തത്; ഇടിവ് 14.27 ശതമാനം.
2019ലെ സമാനകാലത്ത് 348.23 മില്യൺ ടൺ ചരക്ക് മേജർ തുറമുഖങ്ങൾ വഴി കടന്നുപോയിരുന്നുവെന്ന് ഇന്ത്യൻ പോർട്ട്‌സ് അസോസിയേഷൻ (ഐ.പി.എ) വ്യക്തമാക്കി. കാമരാജർ തുറമുഖം 31.63 ശതമാനവും ചെന്നൈ 25.71 ശതമാനവും കൊച്ചി തുറമുഖം 24.42 ശതമാനവും മുംബയ് ജവഹർലാൽ നെഹ്‌റും തുറമുഖം 21.71 ശതമാനവും നഷ്‌ടം കുറിച്ചു.