rain

തിരുവനന്തപുരം: കേരളത്തിൽ ചൊവ്വാഴ്ച വരെ ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥ വകുപ്പ്. വടക്കൻ കേരളത്തിലായിരിക്കും മഴ കനക്കുക.ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോഡ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോഡ് ജില്ലകളിൽ നാളെയും മറ്റന്നാളും മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.എന്നാൽ കേരള തീരത്ത് മത്സ്യ ബന്ധനത്തിന് തടസമില്ല. ഇന്നും തിരുവനന്തപുരം ഉൾപ്പടെ സംസ്ഥാനത്തെ പലജില്ലകളിലും ശക്തമായ മഴ പെയ്തു.

ബംഗാൾ ഉൾക്കടലിൽ ഒക്ടോബർ പതിനാലോടെ വീണ്ടും പുതിയ ന്യൂനമർദ്ദം രൂപപ്പെടാൻ സാദ്ധ്യതയുണ്ട്. ബംഗാൾ ഉൾക്കടലിലെ തുടർ ന്യൂനമർദ്ദങ്ങൾ മൂലം കാലവർഷം പിൻവാങ്ങുന്നതും തുലാവർഷം എത്തുന്നതും വൈകുമെന്നാണ് കാലാവസ്ഥാവകുപ്പിന്റെ വിലിയിരുത്തൽ