murder-of-pak-scholar

ഇസ്ലാമബാദ്: പ്രമുഖ പാകിസ്ഥാനി മുസ്ലിം പണ്ഡിതനെ അഞ്ജാത സംഘം വെടിവച്ച് കൊലപ്പെ

ടുത്തി. കറാച്ചി ജാമിയ ഫറൂഖിയ സെമിനാരി മേധാവി മൗലാന ഡോ.ആദിൽ ഖാനാണ് കൊല്ലപ്പെട്ടത്. മധുരപലഹാരങ്ങൾ വാങ്ങുന്നതിനായി ഫൈസൽ കോളനിയിലെ ഒരു ഷോപ്പിംഗ് സെന്ററിന് സമീപം കാർ നിറുത്തിയപ്പോഴാണ് ആയുധധാരികളായ ഒരു സംഘം അദ്ദേഹത്തിന് നേരെ വെടിയുതിർത്തത്. ഒപ്പമുണ്ടായിരുന്ന ഡ്രൈവർ മക്‌സൂദ് അഹമ്മദും കൊല്ലപ്പെട്ടു.

ആദിൽ ഖാനെ ഉടനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ആദിലിന്റെ കൂടെ ഉണ്ടായിരുന്ന മറ്റൊരാൾ ആക്രമണത്തിൽ നിന്നും രക്ഷപ്പെട്ടതായാണ് വിവരം.

മോട്ടോർസൈക്കിളിൽ വന്ന മൂന്ന് പേരാണ് അക്രമത്തിന് പിന്നിലെന്ന് പൊലീസ് മേധാവി ഗുലാം നബി മേമൻ പറഞ്ഞു. വണ്ടിയിൽ നിന്നും ഒരാൾ വെടി വയ്ക്കുകയായിരുന്നു. ദൃക്‌സാക്ഷികളിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
അന്തരിച്ച പ്രമുഖ പണ്ഡിതൻ മൗലാന സലീമുല്ല ഖാന്റെ മകനാണ് ആദിൽ ഖാൻ. ജാമിയ ഫറൂഖിയ എന്ന സെമിനാരി സ്ഥാപിച്ചതും അദ്ദേഹമാണ്.