palkova

തമിഴ്‌നാട്ടിലെ വിരുദുനഗര്‍ ജില്ലയിലെ അതിപ്രശസ്തമായ ക്ഷേത്രമാണ് ശ്രീവല്ലിപുത്തൂര്‍ ക്ഷേത്രം. ശ്രീവല്ലിപുത്തൂരിനെ ലോകപ്രശസ്തമാക്കിയ മറ്റൊന്നുണ്ട്, അതീവരുചികരമായ പാല്‍കോവ. ഇവിടത്തെ പാല്‍കോവയ്ക്ക് മറ്റെവിടെയുമില്ലാത്ത രുചിയാണ്.

വായിലിട്ടാല്‍ അലിഞ്ഞു പോകുന്ന അത്ര മൃദുവായ പാല്‍കോവയാണ് ഇവിടെ കിട്ടുന്നത്. ഇവിടെ എപ്പോഴും രുചി തേടിയെത്തുന്ന ആളുകളുടെ തിരക്കാണ്. കടയില്‍ ഒരു ദിവസം ആറു തവണയായി പലഹാരം ഉണ്ടാക്കും. 250ഗ്രാം പാക്ക് ആയി വരുന്ന പാല്‍കോവക്ക് ഏകദേശം 65 രൂപയാണ് വില. ഓണ്‍ലൈന്‍ വഴിയും വില്‍ക്കുന്ന പ്രശസ്തമായ വിഭവമാണ് ശ്രീവല്ലിപുത്തൂര്‍ പാല്‍കോവ.

palkova

ചൂട് എപ്പോഴും ഒരുപോലെ ലഭിക്കും എന്നതിനാല്‍ കശുവണ്ടിയുടെ തോട് ആണ് അടുപ്പില്‍ കത്തിക്കാന്‍ ഉപയോഗിക്കുന്നത്. പത്തു ലിറ്റര്‍ പാലിന് ഒന്നര കിലോ പഞ്ചസാര വച്ചാണ് പാല്‍കോവ ഉണ്ടാക്കുന്നത്, അതിൽ നിന്നും 3ലിറ്റർ പാൽകോവയാണ് ഉണ്ടാക്കാൻ സാധിക്കുന്നത്.

palkova

വീടുകളിലും ഈ പലഹാരം തയ്യാറാക്കാവുന്നതാണ്. ഗോതമ്പ് പൊടി ഉപയോഗിച്ചും പാൽകോവ വിഭവം തയ്യാറാക്കാറുണ്ട്. ശ്രീവല്ലിപുത്തൂര്‍ പാല്‍കോവ കഴിക്കുന്നവർ വീണ്ടും വിഭവം കഴിക്കാനായി ഇവിടേയ്ക്ക് തന്നെ എത്തും. കാഴ്ചയിൽ മാത്രമല്ല രുചിയിലും ഇവിടുത്തെ പാൽകോവയെ വെല്ലാനാകില്ല.