
വാഷിംഗ്ടൺ: കൊവിഡ് വ്യാപനം മൂലം ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം സൗകര്യമൊരുക്കിയ മൈക്രോസോഫ്റ്റ് താത്പര്യമുള്ള ജീവനക്കാർക്ക് ഇത് സ്ഥിരമായി തുടരാൻ അവസരം നൽകുമെന്ന് റിപ്പോർട്ട്.
 ഓഫീസ് തുറന്നാലും താത്പര്യമുള്ള ജീവനക്കാർക്ക് വർക്ക് ഫ്രം ഹോമിൽ തുടരാമെന്നാണ് കമ്പനി വ്യക്തമാക്കുന്നത്. എന്നാൽ, ഭൂരിഭാഗം ജീവനക്കാർ വർക്ക് ഫ്രം ഹോം തിരഞ്ഞെടുത്താൽ കമ്പനിയ്ക്ക് ഓഫീസുകൾ ഒഴിവാക്കേണ്ടി വരും. എന്നാൽ, എ.എഫ്.പിയ്ക്ക് നൽകിയ വാർത്താക്കുറിപ്പിൽ ഇക്കാര്യത്തെക്കുറിച്ച് മൈക്രോസോഫ്റ്റ് വ്യക്തമാക്കിയിട്ടില്ല.