thiruvananthapuram

തിരുവനന്തപുരം: തലസ്ഥാന ജില്ലയിൽ ഇന്ന് കൊവിഡ് രോഗബാധ കണ്ടെത്തിയത് 797 പേരിൽ. ഇതിൽ 633 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം വന്നത്. ഇന്ന് ജില്ലയിൽ 1200 പേർക്കാണ് രോഗമുക്തി ഉണ്ടായത്. സംസ്ഥാന ആരോഗ്യവകുപ്പ് നൽകുന്ന കണക്ക് പ്രകാരം 11,720 പേരാണ് ജില്ലയിൽ ഇപ്പോൾ കൊവിഡ് ചികിത്സയിൽ കഴിയുന്നത്.

ജില്ലയിലുണ്ടായ രണ്ട് മരണങ്ങൾ കൊവിഡ് മൂലമാണെന്നും ഇന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. തിരുവനന്തപുരം പാല്‍ക്കുളങ്ങര സ്വദേശിനി മീനകുമാരി (68), പൂജപ്പുര സ്വദേശി പീരുമുഹമ്മദ് (84) എന്നിവർക്കാണ് രോഗം ഉണ്ടായിരുന്നതായി ആലപ്പുഴ എൻ.ഐ.ഐ ഇന്ന് സ്ഥിരീകരിച്ചത്.

ഇതോടെ ജില്ലയിൽ രോഗം മൂലം മരണപ്പെട്ടവരുടെ എണ്ണം 308 ആയി ഉയർന്നു. ഇന്ന് ഏറ്റവും കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ച ജില്ല മലപ്പുറമാണ്. 1451 പേർക്കാണ് ഇവിടെ രോഗം വന്നത്. എറണാകുളം, കോഴിക്കോട്, തൃശൂർ എന്നീ ജില്ലകളിൽ യഥാക്രമം 1228, 1219, 960 എന്നിങ്ങനെയാണ് രോഗികളുടെ എണ്ണം.