aarey-in-mumbai

മുംബയ്: മഹാരാഷ്ട്രയിലെ പരിസ്ഥിതി പ്രാധാന്യമുള്ള ആരേ പ്രദേശത്തെ 800 ഏക്കർ പ്രദേശം വനമേഖലയായി മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പ്രഖ്യാപിച്ചു.

കഴിഞ്ഞ വർഷം മെട്രോ പ്രൊജക്ടിന് വേണ്ടി 2,700 മരങ്ങൾ മുറിക്കുന്നതിനെതിരെ പരിസ്ഥിതി പ്രവർത്തകരുടെ നേതൃത്വത്തിൽ വലിയ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.

പുതിയ തീരുമാനത്തിന് പിന്നാലെ പ്രദേശത്ത് നിർമ്മിക്കാനിരുന്ന മെട്രോ കാർ ഷെഡ് കാഞ്ചുർമാഗിലേക്ക് മാറ്റുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സർക്കാർ ഉടമസ്ഥതയിലുള്ള പ്രദേശമായതിനാൽ മറ്റ് ചെലവുകളില്ല. അതിനൊപ്പം ആരെ പ്രദേശത്ത് നിർമ്മിച്ചിരിക്കുന്ന കെട്ടിടങ്ങൾ മറ്റ് പൊതു ആവശ്യങ്ങൾക്കായി ഉപയോഗിക്കാമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ആരെ പ്രതിഷേധക്കാർക്കെതിരെ പൊലീസ് എടുത്ത കേസുകൾ പിൻവലിക്കാനും മുഖ്യമന്ത്രി നിർദ്ദേശം നൽകി. ആദിവാസി സമുദായങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുമെന്ന് പരിസ്ഥിതി മന്ത്രി ആദിത്യ താക്കറെ കഴിഞ്ഞ മാസം ആരെ പ്രതിഷേധപ്രവർത്തകരോട് പറഞ്ഞിരുന്നു.