
തന്റെ പുതിയ ബോളിവുഡ് ചിത്രമായ 'ശ്രീദേവി ബംഗ്ളാ' റീലീസിനൊരുങ്ങുന്ന വേളയിൽ ഇൻസ്റ്റാഗ്രാമിൽ പ്രത്യക്ഷപ്പെട്ട് നടി പ്രിയാ വാര്യർ. ഒരു ഹാൻഡ് പ്രിന്റഡ്, ഡീപ്പ് നെക്ക്, എംബ്രോയിഡേർഡ് ലെഹങ്കയും ഒപ്പം പരമ്പരാഗത ആഭരണങ്ങളും കഴുത്തിലണിഞ്ഞുകൊണ്ടാണ് താരം ഫോട്ടോകളിൽ പ്രത്യക്ഷേപ്പെടുന്നത്.
ദാഗ കി കഹാനിയാണ് വസ്ത്രം ഡിസൈൻ ചെയ്തിരിക്കുന്നത്. ലിപ്സ്റ്റിക്കും ചെറിയ ചുവന്ന പൊട്ടുമായി സിംപിൾ മേക്കപ്പിലാണ് താരം ആരാധകർക്ക് മുൻപിലായി ഫോട്ടോകളിലൂടെ പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തിനടിയിലായി സെലിബ്രിറ്റികൾ ഉൾപ്പെടെ നിരവധി പേരാണ് താരത്തെ പ്രശംസിച്ചുകൊണ്ട് കമന്റുകളുടെ എത്തിയത്.
പ്രിയയെ കാണാൻ 'രാജകുമാരിയെ പോലെയുണ്ട്' എന്നാണു ഇതിൽ ചിലരുടെ അഭിപ്രായം. 'ശ്രീദേവി ബംഗ്ലാ'യുടെ ട്രെയിലർ അടുത്തിടെയാണ് പുറത്തുവന്നത്. തുടർന്ന് മികച്ച അഭിപ്രായം ട്രെയിലറിന് ലഭിക്കുകയും ചെയ്തിരുന്നു. ചിത്രത്തിൽ സിനിമ താരത്തിന്റെ റോളിലാണ് പ്രിയ എത്തുന്നത്. ഹിന്ദിയിൽ കൂടാതെ കന്നഡ, തെലുങ്ക് സിനിമകളിലും ശ്രദ്ധേയയാവുകയാണ് പ്രിയ.