sexual-abuse

പട്ന: ബീഹാറിലെ ബക്‌സർ ജില്ലയിൽ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത ശേഷം അഞ്ച് വയസുകാരനായ മകനൊപ്പം നദിയിൽ തള്ളി. യുവതിയെ നാട്ടുകാർ രക്ഷപ്പെടുത്തിയെങ്കിലും മകൻ മരിച്ചു.

ബാങ്കിലേക്ക് പോകുന്നതിനിടെയാണ് യുവതിയെയും കുട്ടിയെയും ഒരു സംഘം തട്ടിക്കൊണ്ടുപോയത്. തുടർന്ന് യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കുകയായിരുന്നു. ശേഷം യുവതിയെയും മകനെയും ഒരുമിച്ച് കെട്ടിയിട്ട് നദിയിൽ എറിഞ്ഞു. നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് യുവതിയെ രക്ഷപ്പെടുത്തിയത്. എന്നാൽ അഞ്ച് വയസുകാരന്റെ ജീവൻ രക്ഷിക്കാനായില്ല.

തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ബക്സറിലെ കൂട്ടബലാത്സംഗവും കൊലപാതകവും ബീഹാറിൽ വലിയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുകയാണ്. സംഭവത്തിൽ നിതീഷ് കുമാർ സർക്കാരിനെതിരെ കോൺഗ്രസ് രംഗത്തെത്തി. സംസ്ഥാനത്തെ ക്രമസമാധാന നില അധഃപതിച്ചെന്ന് കോൺഗ്രസ് ആരോപിച്ചു.