
ദുബായ്: ഐ.പി.എല്ലില്‍ ഇന്ന് നടന്ന ആദ്യമത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബിദിനെ രാജസ്ഥാൻ റോയൽസ് അഞ്ചുവിക്കറ്റിന് തകർത്തു. 12 ഓവറില്‍ അഞ്ചിന് 78 റണ്‍സെന്ന നിലയില്‍ തകര്‍ന്ന രാജസ്ഥാനെ റിയാന്‍ പരാഗ് - രാഹുല്‍ തെവാട്ടിയ സഖ്യമാണ് വിജയത്തിലേക്ക് നയിച്ചത്.
. 12-ാം ഓവറില്‍ ഒന്നിച്ച ഈ സഖ്യം 85 റണ്‍സാണ് നേടിയത്..
26 പന്തില്‍ രണ്ടു വീതം സിക്‌സും ഫോറുമായി റിയാന്‍ പരാഗ് 42 റണ്‍സോടെ പുറത്താകാതെ നിന്നു. 28 പന്തില്‍ രണ്ടു സിക്‌സും നാലു ഫോറും സഹിതം രാഹുല്‍ തെവാട്ടിയ 45 റണ്‍സെടുത്തു.
159 റണ്‍സ് വിജയലക്ഷ്യം ഉയര്‍ത്തിയ ഹൈദരാബാദിനായി തുടക്കത്തില്‍ ബൗളര്‍മാര്‍ അച്ചടക്കത്തോടെ പന്തെറിഞ്ഞു. മറുപടി ബാറ്റിങ്ങില്‍ ആദ്യ 4.1 ഓവറുകള്‍ക്കുള്ളില്‍ ബെന്‍ സ്‌റ്റോക്ക്‌സ് (5), സ്റ്റീവ് സ്മിത്ത് (5), ജോസ് ബട്ട്‌ലര്‍ (16) എന്നിവരുടെ വിക്കറ്റുകള്‍ നഷ്ടമായി. സ്മിത്ത് റണ്ണൗട്ടായപ്പോള്‍ സ്‌റ്റോക്ക്‌സിനെയും ബട്ട്‌ലറെയും ഖലീല്‍ അഹമ്മദ് മടക്കി.പിന്നീട് ക്രീസില്‍ ഒന്നിച്ച സഞ്ജു സാംസണ്‍ - റോബിന്‍ ഉത്തപ്പ സഖ്യം സ്‌കോര്‍ 63 വരെയെത്തിച്ചു. 15 പന്തില്‍ നിന്ന് ഒരു സിക്‌സും ഫോറുമടക്കം 18 റണ്‍സെടുത്ത ഉത്തപ്പയെ മടക്കി റാഷിദ് ഖാനാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. 12-ാം ഓവറില്‍ സഞ്ജുവിനെയും റാഷിദ് തന്നെ പുറത്താക്കി. 25 പന്തില്‍ നിന്ന് മൂന്നു ഫോറുകള്‍ സഹിതം 26 റണ്‍സായിരുന്നു സഞ്ജുവിന്റെ സമ്പാദ്യം.
നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സെടുത്തിരുന്നു.
അര്‍ധ സെഞ്ചുറി നേടിയ മനീഷ് പാണ്ഡെയും 48 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറുമാണ് ഹൈദരാബാദിനായി മികച്ച പ്രകടനം പുറത്തെടുത്തത്. രണ്ടാം വിക്കറ്റില്‍ ഇരുവരും 73 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി.
40 പന്തില്‍ നിന്ന് അര്‍ധ സെഞ്ചുറി നേടിയ മനീഷ് പാണ്ഡെ 44 പന്തുകള്‍ നേരിട്ട് മൂന്നു സിക്‌സും രണ്ടു ഫോറുമടക്കം 54 റണ്‍സെടുത്ത് പുറത്തായി. 38 പന്തുകള്‍ നേരിട്ട ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ രണ്ടു സിക്‌സും മൂന്നു ഫോറുമടക്കമാണ് 48 റണ്‍സെടുത്തത്.
What a way to win the game. A MAXIMUM by Riyan Parag as @rajasthanroyals beat #SRH by 5 wickets.
— IndianPremierLeague (@IPL) October 11, 2020
This has been absolutely phenomenal by Tewatia and Parag.#Dream11IPL pic.twitter.com/vchiPNAPWJ
പതിഞ്ഞ തുടക്കമായിരുന്നു ഹൈദരാബാദിന്റേത്. 19 പന്തില്‍ നിന്ന് 16 റണ്‍സെടുത്ത ജോണി ബെയര്‍സ്‌റ്റോയെ അഞ്ചാം ഓവറില്‍ തന്നെ ഹൈദരാബാദിന് നഷ്ടമായി. പവര്‍പ്ലേയില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 26 റണ്‍സെന്ന നിലയിലായിരുന്നു ഹൈദരാബാദ്.
പ്രിയം ഗാര്‍ഗ് 15 റണ്‍സെടുത്ത് പുറത്തായി. കെയ്ന്‍ വില്യംസണ്‍ 22 റണ്‍സോടെ പുറത്താകാതെ നിന്നു. നേരത്തെ ടോസ് നേടിയ ഹൈദരാബാദ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.