
പിറന്നാൾ ദിനത്തിൽ തന്റെ പുതിയ ചിത്രത്തിന്റെ പ്രഖ്യാപനവുമായി നടനും നിർമാതാവുമായ നിവിൻ പോളി. 'കനകം കാമിനി കലഹം' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ആദ്യ പോസ്റ്റർ നിവിൻ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പുറത്തുവിട്ടിരിക്കുന്നത്. 'പോളി ജൂനിയർ പിക്‌ചേഴ്‌സ്' നിർമിക്കുന്ന ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത് രതീഷ് ബാലകൃഷ്ണൻ പൊതുവാളാണ്. സുരാജ് വെഞ്ഞാറമൂട്, സൗബിൻ ഷാഹിർ എന്നിവർ പ്രധാനവേഷങ്ങളിലെത്തിയ 'ആൻഡ്രോയിഡ് കുഞ്ഞപ്പ'ന് ശേഷം രതീഷ് ബാലകൃഷ്ണൻ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണിത്. അധികം താമസിയത്തെ തന്നെ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നും നിവിൻ വ്യക്തമാക്കി.