
ന്യൂയർബർഗ്റിംഗ് : ഇന്നലെ നടന്ന ഈഫൽ ഗ്രാൻപ്രീ ഫോർമുല വൺ റേസിൽ കിരീടം നേടിയ മെഴ്സിഡസ് ടീമിന്റെ ഡ്രൈവർ ലെവിസ് ഹാമിൽട്ടൺ 91 റേസ് വിജയങ്ങളെന്ന വിഖ്യാതഡ്രൈവർ മൈക്കേൽ ഷുമാക്കറുടെ റെക്കാഡിന് ഒപ്പമെത്തി. ഈ സീസണിലെ ഹാമിൽട്ടന്റെ ഏഴാം കിരീടമാണിത്. ഏഴാം ചാമ്പ്യൻഷിപ്പ് കിരീടമെന്ന ലക്ഷ്യത്തിലേക്കാം ഹാമിൽട്ടൺ അടുത്തുകൊണ്ടിരിക്കുകയാണ്. ഷുമാക്കർ അഞ്ചുതവണ ജേതാവായ റേസാണ് ന്യൂയർബർഗ്റിംഗിലേക്ക്. സ്കീയിംഗ് അപകടത്തിൽ പരിക്കേറ്റതിനെത്തുടർന്ന് ഷുമാക്കർ വർഷങ്ങളായി കിടക്കയിലാണ്.