murder

റാഞ്ചി: ജാർഖണ്ഡ് മുക്തിമോർച്ച നേതാവിനേയും ഭാര്യയേയും അജ്ഞാത സംഘം വെടിവച്ച് കൊന്നു. ശങ്കർ റവാണിയെയും ഭാര്യ ബാലികാ ദേവിയെയുമാണ് അജ്ഞാത സംഘം ധൻബാദിലെ വീട്ടിൽ കയറി വെടിവച്ചു കൊന്നത്.

ഇരുവരുടെയും മൃതദേഹങ്ങളിൽ കത്തിക്കുത്തേറ്റ ആഴത്തിലുള്ള മുറിവുകളുമുണ്ട്. കുടുംബതർക്കമാണെന്ന പ്രാഥമിക വിലയിരുത്തലിലാണ് പൊലീസ്. പ്രതികളെ പിടിക്കൂടാൻ ഊർജിത ശ്രമം തുടങ്ങിയതായി ജാർഖണ്ഡ് പൊലീസ് അറിയിച്ചു.