
ഛണ്ഡീഗഡ്: പഞ്ചാബ് സർവകലാശാലയിലെ മുൻ വിദ്യാർത്ഥി നേതാവിനെ ആയുധധാരികളായ അജ്ഞാത സംഘം വെടിവച്ച് കൊലപ്പെടുത്തി. ഗുർലാൽ ബ്രാറാണ് കൊല്ലപ്പെട്ടത്. ഉടൻ തന്നെ പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ എജ്യുക്കേഷൻ ആൻഡ് റിസർച്ചിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.