aarey-forest

മുംബയ്: മഹാരാഷ്ട്രയിലെ ഏറെ പരിസ്ഥിതി പ്രാധാന്യമുള്ള ആരേ പ്രദേശത്തുള്ള 800 ഏക്കര്‍ പ്രദേശം വനമേഖലയായി പ്രഖ്യാപിച്ചു. മുഖ്യമന്ത്രി ഉദ്ധവ് താക്കറെയാണ് നിര്‍ണായക തീരുമാനമെടുത്തത്. കഴിഞ്ഞ ബി.ജെ.പി സര്‍ക്കാരിന്റെ കാലത്ത് മെട്രോ പ്രൊജക്റ്റിന് വേണ്ടി 2,700 മരങ്ങള്‍ മുറിക്കുന്ന പദ്ധതിക്കെതിരെ പരിസ്ഥിതി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ വലിയ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു

പുതിയ തീരുമാനത്തിന് പിന്നാലെ പ്രദേശത്ത് നിര്‍മ്മിക്കാനിരുന്ന മെട്രോ കാര്‍ ഷെഡ് കാഞ്ചുര്‍മാഗിലേക്ക് മാറ്റുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ തന്നെ ഉടമസ്ഥതയിലുള്ള പ്രദേശമായതിനാല്‍ മറ്റ് ചെലവുകള്‍ ഒന്നുമില്ല. അതിനൊപ്പം ആരേ പ്രദേശത്ത് നിര്‍മ്മിച്ചിരിക്കുന്ന കെട്ടിടങ്ങള്‍ മറ്റ് പൊതുു ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.


ദൗര്‍ഭാഗ്യവശാല്‍ കാര്‍ഷെഡ് നിര്‍മ്മാണം പൂര്‍ത്തിയായി കഴിഞ്ഞു. ആരേ പ്രദേശത്ത് ജൈവവൈവിദ്ധ്യം സംരക്ഷിക്കപ്പെടേണ്ടതാണ്. നഗര സജ്ജീകരണത്തില്‍ 800 ഏക്കര്‍ കാട് ഉണ്ട്. മുംബയില്‍ ഒരു വനത്തിന്റെ സംരക്ഷണമുണ്ട് അദ്ദേഹം പറഞ്ഞു.


ആരേ പ്രതിഷേധക്കാര്‍ക്കെതിരെ പോലീസ് എടുത്ത കേസുകളും പിന്‍വലിക്കുന്നതിന് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ മാസത്തിലാണ് പ്രതിഷേധം അരങ്ങേറിയത്. ആദിവാസി സമുദായങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുമെന്നും പരിസ്ഥിതി മന്ത്രി ആദിത്യ താക്കറെ കഴിഞ്ഞ മാസം ആരെ പ്രതിഷേധപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു.