ipl-mumbai

അബുദാബി : ഇന്നലെ ഐ.പി.എല്ലിൽ നടന്ന രണ്ടാം മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെ അഞ്ചുവിക്കറ്റിന് തോൽപ്പിച്ച മുംബയ് ഇന്ത്യൻസ് അവരെ മറികടന്ന് പോയിന്റ് പട്ടികയിൽ അവരെ മറികടന്ന് ഒന്നാമതെത്തി. ടോസ് നേടി ആദ്യ ബാറ്റിംഗിനിറങ്ങിയ ഡൽഹി ഉയർത്തിയ 162/4 എന്ന ലക്ഷ്യം രണ്ടുപന്തുകൾ ബാക്കി നിൽക്കേയാണ് മുംബയ് മറികടന്നത്.

. 52 പന്തുകളിൽ ആറു ഫോറുകളും ഒരുസിക്സുമടക്കം പുറത്താകാതെ 69 റൺസ് നേടിയ ശിഖർ ധവാനാണ് ഡൽഹിയുടെ ടോപ് സ്കോററർ. നായകൻ ശ്രേയസ് അയ്യർ 33 പന്തുകളിൽ 42 റൺസ് നേടി.മറുപടിക്കിറങ്ങിയ മുംബയ്ക്ക് വേണ്ടി ഡി കോക്കും (53) സൂര്യകുമാർ യാദവും (53) അർദ്ധസെഞ്ച്വറികൾ നേടി. ഇശാൻ കിഷൻ 28 റൺസ് നേടി.

സീസണിലെ ഏഴ് മത്സരങ്ങളിൽ അഞ്ചാം ജയം നേടിയ മുംബയ് 10 പോയിന്റുമായാണ് പട്ടികയിൽ മുന്നിലെത്തിയത്. 10 പോയിന്റുള്ള ഡൽഹി രണ്ടാമതായി.

ഇന്നത്തെ മത്സരം

ബാംഗ്ളൂർ Vs കൊൽക്കത്ത

രാത്രി 7.30 മുതൽ