
കൊച്ചി: സ്വർണക്കടത്ത് കേസിലെ ഒന്നാം പ്രതി സരിത്ത് കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചു. എൻ.ഐ.എ രജിസ്റ്റർ ചെയ്ത കേസിലാണ് സരിത്ത് ജാമ്യാപേക്ഷ നൽകിയത്. ഹർജി നാളെ കോടതി പരിഗണിക്കും.
കേസിലെ മറ്റൊരു പ്രതിയെ മാപ്പുസാക്ഷിയാക്കി മറ്റുള്ളവരുടെ മേൽ കുറ്റം ചുമത്താനാണ് എൻ.ഐഎ ശ്രമിക്കുന്നതെന്ന് സരിത്ത് ജാമ്യാപേക്ഷയിൽ ആരോപിച്ചു.. അന്വേഷണത്തിൽ ഇതുവരെയും ഭീകരവാദ പ്രവർത്തനത്തിന് തെളിവ് ലഭിച്ചിട്ടില്ല. താൻ നിരപരാധിയാണെന്നും ജാമ്യാപേക്ഷയിൽ വ്യക്തമാക്കുന്നു.
സ്വപ്ന സുരേഷ് അടക്കമുളള പ്രതികളുടെ ജാമ്യാപേക്ഷയും എൻ..ഐ..എ കോടതി നാളെ പരിഗണിക്കും. സന്ദീപ് നായരുടെ രഹസ്യമൊഴിയും കോടതി പരിശോധിക്കും. സന്ദീപ് നായരുടെ മൊഴിയുടെ പകർപ്പിനായി കസ്റ്റംസും എൻഐഎ കോടതിയിൽ അപേക്ഷ നൽകുന്നുണ്ട്. രഹസ്യമൊഴി നല്‍കിയ ശേഷം തന്റെ ജീവന് ഭീഷണിയുണ്ടെന്ന് കാട്ടി സന്ദീപ് നായർ സമർപ്പിച്ച ഹർജിയും എൻഐഎ കോടതി മുമ്പാകെയുണ്ട്.