
പാരീസ്: ഫ്രഞ്ച് ഓപ്പൺ പുരുഷ സിംഗിൾസ് കിരീടത്തിൽ വീണ്ടും സ്പാനിഷ് സെൻസേഷൻ റാഫേൽ നദാലിന്റെ മുത്തം. ഇന്നലെ നടന്ന ഫൈനലിൽ ലോക ഒന്നാം നമ്പർ താരം നൊവാക്ക് ജോക്കോവിച്ചിനെ നേരിട്ടുള്ള സെറ്റുകളിൽ 6-0, 6-2, 7-5ന് കീഴടക്കിയാണ് തുടർച്ചയായ നാലാം തവണയും നദാൽ ഫ്രഞ്ച് ഓപ്പൺ ചാമ്പ്യനായത്. ഇതോടെ ഇരുപതുതവണ ഗ്രാൻഡ് സ്ളാം കിരീടം നേടിയ റോജർ ഫെഡറർക്കൊപ്പം നദാലുമെത്തി.