sameera-

കാസർകോട്: കൊവിഡ് ബാധിച്ച് ഗർഭിണി മരിച്ചു. തായൽ നായൻമാർമൂല സ്വദേശിയും ആദൂരിലെ ഹനീഫ (സൗദി)യുടെ ഭാര്യയുമായ സമീറ (36) യാണ് ശനിയാഴ്ച് രാത്രി പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചത്. പൂർണഗർഭിണിയായ സമീറയെ ബുധനാഴ്ചയോടെയാണ് പരിയാരത്തേക്ക് കൊണ്ടുപോയത്. പെൺകുഞ്ഞിനെ ശസ്ത്രക്രിയ ചെയ്ത് പുറത്തെടുത്തിരുന്നു. ഭർത്താവിനൊപ്പം സൗദിയിലായിരുന്നു. ഒരു വർഷം മുമ്പാണ് നാട്ടിലെത്തിയത്. സുലൈമാൻ ഹാജി - സഫിയ ദമ്പതികളുടെ മകളാണ്. മകൾ: സഹ്ബ. സഹോദരങ്ങൾ: ഷബീർ, തൻവീർ, ജുനൈദ്, ഫാത്തിമ,​ പരേതനായ തസ് രീഫ്. കബറടക്കം തായൽ നായൻമാർമൂല ജുമാ മസ്ജിദ് അങ്കണത്തിൽ.