
'നിദ്ര' എന്ന സിദ്ധാർഥ് ഭരതൻ ചിത്രത്തിലൂടെ സിനിമാരംഗത്തേക്ക് കാലെടുത്ത് വച്ച് പിന്നീട് തമിഴ്, മലയാളം സിനിമാ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് മാളവിക മേനോൻ. സോഷ്യൽ മീഡിയയിലും സജീവമായ താരത്തിന്റെ ഫോട്ടോഷൂട്ടും അതുമായി ബന്ധപ്പെട്ട വീഡിയോകളുമാണ് ആരാധകർക്കിടയിൽ ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്.
ഗോൾഡൻ ബോർഡറുള്ള കറുത്ത സാരി ധരിച്ച് താരം പടികൾ ഇറങ്ങിപോകുന്നതും പിന്നീട് മുകളിലേക്ക് കയറുന്നതുമായ സ്ലോ മോഷൻ വീഡിയോകളാണ് സോഷ്യൽ മീഡിയ സൈറ്റ് ആയ ഇൻസ്റ്റാഗ്രാമിൽ ഇപ്പോൾ ട്രെൻഡിംഗാകുന്നത്.
ഫോട്ടോഷൂട്ടിനായി ഒരുങ്ങുന്നുവെന്ന തരത്തിൽ താരം പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോകൾക്ക് അടിയിലായി ആരാധകർ ഇട്ടിരിക്കുന്ന കമന്റുകളും ഇതോടൊപ്പം ഹിറ്റാകുകയാണ്.
കൃത്യമായ ഇടവേളകളിൽ പോസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്ന വീഡിയോകൾക്ക് കീഴിലായി 'രാവിലെ താഴേക്കിറങ്ങും...രാത്രി മേലെ കേറും' എന്ന് പറഞ്ഞുകൊണ്ട് താരത്തെ ഒന്ന് ട്രോളുകയാണ് ആരാധകർ.
ഇതോടൊപ്പം ഫോട്ടോഷൂട്ടിന്റെ ഫുൾ വീഡിയോ പുറത്തിറക്കണമെന്നും ചിലർ ആവശ്യപ്പെടുന്നുണ്ട്. ഏതായാലും ആ ആവശ്യം പരിഗണിച്ചില്ലെങ്കിലും തന്റെ ഫോട്ടോഷൂട് ചിത്രങ്ങൾ മാളവിക ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്.