
ന്യൂയോർക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം മൂന്ന് കോടി എഴുപത്തിയേഴ് ലക്ഷം പിന്നിട്ടു. ഇതുവരെ 3,77,36,120 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. മരണസംഖ്യ 10,81,246 ആയി ഉയർന്നു. രോഗമുക്തി നേടിയവരുടെ എണ്ണം രണ്ട് കോടി എൺപത്തിമൂന്ന് ലക്ഷം കടന്നു.
അമേരിക്കയിൽ രോഗികളുടെ എണ്ണം ഇപ്പോഴും കുതിച്ചുയരുകയാണ്. ആകെ കൊവിഡ് ബാധിതരുടെ എണ്ണം എൺപത് ലക്ഷത്തോടടുക്കുന്നു. ഇതുവരെ 79,91,999 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 2,19,695 പേർ മരണമടഞ്ഞു.51,28,162 പേർ സുഖം പ്രാപിച്ചു.
ഇന്ത്യയിൽ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 71 ലക്ഷം പിന്നിട്ടു. 8,67,496 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. മരണസംഖ്യ1.09 ലക്ഷം കടന്നു.രാജ്യത്തെ രോഗമുക്തരുടെ എണ്ണം 60 ലക്ഷം കടന്നു. കഴിഞ്ഞ ദിവസം 89,154 പേർ രോഗമുക്തരായി.ദേശീയ രോഗമുക്തി നിരക്ക് 86.17 ശതമാനമായി ഉയർന്നു.
കൊവിഡ് ബാധിതരുടെ എണ്ണത്തിൽ മൂന്നാം സ്ഥാനത്തുള്ള ബ്രസീലിൽ ഇതുവരെ അമ്പത് ലക്ഷത്തിലധികം പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ആകെ രോഗബാധിതരുടെ എണ്ണം 50,94,979 ആയി ഉയർന്നു.മരണസംഖ്യ ഒന്നരലക്ഷം കടന്നു. സൗത്ത് അമേരിക്കയിൽ ഏറ്റവും കൂടുതൽ പേർ കൊവിഡ് ബാധിച്ച് മരിച്ചത് ബ്രസീലിലാണ്. രാജ്യത്ത് സാവോപോളോയിലാണ് രോഗം രൂക്ഷമായി ബാധിച്ചത്. 44,70,165 പേർ രോഗമുക്തി നേടി. കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട വിദഗ്ദ്ധ ഉപദേശങ്ങളെ അവഗണിച്ച പ്രസിഡന്റ് ജെയ്ർ ബൊൾസൊനാരോയുടെ നടപടികളാണ് രാജ്യത്തെ അപകടാവസ്ഥയിലാക്കിയതെന്ന് പരക്കെ ആക്ഷേപമുണ്ട്.