attcka-against-woman

ഇടുക്കി: ഗുണ്ടാസംഘത്തിന്റെ വീടുകയറിയുള്ള ആക്രമണത്തിൽ വീട്ടമ്മയ്ക്ക് പരിക്ക്.വെള്ളയാംകുടി സ്വദേശി ആൻസിക്കാണ് പരിക്കേറ്റത്. ഇവരുടെ മകനും അക്രമി സംഘത്തിന്റെ മർദ്ദനമേറ്റു. ഇന്നലെ രാത്രി എട്ടരയോടെയാണ് സംഭവം.

ആക്രമണത്തിന് പിന്നിൽ പശുവിനെ വാങ്ങിയതുമായി ബന്ധപ്പെട്ടുള്ള തർക്കമാണെന്നാണ് സൂചന. അക്രമി സംഘത്തിൽ ഇരുപതോളം പേർ ഉണ്ടായിരുന്നു. ഇവർ വീട്ടുപകരണങ്ങളും മുറ്റത്തുകിടന്നിരുന്ന ജീപ്പും അടിച്ചുതകർത്തു. വീട്ടമ്മയുടെ മാല മോഷ്ടിച്ചതായും പരാതിയുണ്ട്.

ആൻസിയുടെ ഭർത്താവ് സാബു മൂന്ന് മാസങ്ങൾക്ക് മുമ്പ് വള്ളക്കടവ് സ്വദേശി സജിയിൽ നിന്ന് 12 ലിറ്റർ പാൽ കിട്ടുമെന്ന ഉറപ്പിൽ പശുവിനെ വാങ്ങിയിരുന്നു. എന്നാൽ പാൽ കുറവാണെന്നും,പണം മടക്കി കിട്ടണമെന്നും ആവശ്യപ്പെട്ട് സാബു ഇയാളുടെ വീട്ടിലെത്തിയിരുന്നു. ഈ സംഭവത്തിന് പിന്നാലെയാണ് ആക്രമണം നടന്നത്. അക്രമി സംഘം എത്തുമ്പോൾ സാബു വീട്ടിലുണ്ടായിരുന്നില്ല.