covid-19

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് മരണങ്ങളിൽ നേരിയ കുറവ്. തുടർച്ചയായ എട്ടാം ദിനവും ആയിരത്തിൽ കുറവ് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.മരണസംഖ്യ1.09 ലക്ഷം കടന്നു.ആകെ രോഗബാധിതരുടെ എണ്ണം 71 ലക്ഷം പിന്നിട്ടു.

ഞായറാഴ്ച എഴുപതിനായരത്തോളം പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.തുടർച്ചയായ മൂന്നാം ദിവസവും ചികിത്സയിലുള്ളവരുടെ എണ്ണം ഒമ്പത് ലക്ഷത്തിൽ താഴെയാണ് എന്നത് ആശ്വാസം നൽകുന്നു.പുതിയ കൊവിഡ് കേസുകളുടെ എണ്ണം കുറയുന്നതും, ഉയർന്ന രോഗമുക്തി നിരക്കുമാണ് ഇതിന് കാരണം. 60 ലക്ഷത്തിലധികം പേരാണ് രാജ്യത്ത് ഇതുവരെ രോഗമുക്തി നേടിയത്. ദേശീയ രോഗമുക്തി നിരക്ക് 86.17 ശതമാനമായി ഉയർന്നു. ലോകത്ത് തന്നെ ഏറ്റവും കൂടുതൽ പേർ രോഗമുക്തി നേടുന്ന രാജ്യമാണ് ഇന്ത്യ.

അതേസമയം, ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം മൂന്ന് കോടി എഴുപത്തിയേഴ് ലക്ഷം കടന്നു. മരണസംഖ്യ 10,81,246 ആയി ഉയർന്നു. രോഗമുക്തി നേടിയവരുടെ എണ്ണം രണ്ട് കോടി എൺപത്തിമൂന്ന് ലക്ഷം കടന്നു.