shika

കൊവിഡ് കാലത്ത് അഭിനയം ഉപേക്ഷിച്ച് പഠിച്ച തൊഴിലേക്ക് മടങ്ങി പോവുകയായിരുന്നു നടി ശിഖ മൽഹോത്ര ചെയ്‌തത്. എന്നാൽ നഴ്സിംഗ് തൊഴിലിനിടയിൽ താരത്തിനിപ്പോൾ കൊവിഡ് ബാധിച്ചിരിക്കുകയാണ്. മാർച്ചിലാണ് താരം ജോലിയിൽ പ്രവേശിച്ചത്. ഇപ്പോൾ കോവിഡിനോട് പോരാടുകയാണ് എന്ന വിവരം ശിഖ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്.

ശരീരത്തിൽ ഓക്‌സിജന്റെ അളവ് കുറവാണ്. ആശുപത്രിയിൽ നിന്നുള്ള ചിത്രം പോസ്റ്റ് ചെയ്യുന്നത് എല്ലാവരും ഈ രോഗത്തെ ഗൗരവമായി കാണണം എന്ന് അഭ്യർത്ഥിക്കാനാണ് എന്നാണ് ശിഖ പറയുന്നത്. പരമാവധി വീടിനുള്ളിൽ സുരക്ഷിതരായി ഇരിക്കണം. വൈറസിനെ തോൽപിച്ച് ഉടൻ തിരിച്ചെത്തുമെന്നും ശിഖ പറയുന്നുണ്ട്. നിരവധി ആരാധകരാണ് താരത്തിന് വേണ്ടി പ്രാർത്ഥനകൾ നടത്തിയത്. ഈ പ്രതിസന്ധി ഘട്ടത്തിൽ നഴ്സായി ജോലി തുടങ്ങാൻ പ്രചോദനമായത് അമ്മയാണെന്നും താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു.