
സെലിബ്രിറ്റികൾക്ക് ഗോസിപ്പുകൾ ഒരു പുതുമയുള്ള കാര്യമല്ല. എന്നാൽ, പൊതുവേ ഗോസിപ്പുകൾക്ക് ശ്രദ്ധ നൽകാത്ത തന്നെ ഏറെ വേദനിപ്പിച്ച ഒരു സംഭവത്തെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് തെലുങ്ക് സൂപ്പർ താരം നാഗാർജ്ജുന.
''അനുഷ്‌ക ഷെട്ടി, ചാർമി കൗർ, പൂനം കൗർ തുടങ്ങിയ നായികമാരോടൊപ്പമൊക്കെ എന്റെ പേര് ചേർത്ത് ഗോസിപ്പുകൾ വന്നിട്ടുണ്ട്. ഇവരൊക്കെ എന്റെ നല്ല സുഹൃത്തുക്കളാണ്. ചാർമി കൗറിന് ആദ്യത്തെ പ്രതിഫലം കൊടുത്തത് ഞാൻ മൂലമാണ്. അതിനാൽ എല്ലാ കാര്യങ്ങളും ചാർമി എന്നെ അറിയിക്കാറുണ്ട്.
ഒരു പുതിയ അപ്പാർട്‌മെന്റ് എടുത്തപ്പോൾ ചാർമി എന്നോട് പറഞ്ഞിരുന്നു. ഉടനെ വാർത്ത വന്നു, നാഗാർജുന ചാർമി കൗറിന് അപ്പാർട്ട്മെന്റ് വാങ്ങിച്ചു കൊടുത്തു എന്ന്. ഇതുപോലെയുളള ഗോസിപ്പുകളൊക്കെ കേൾക്കുമ്പോൾ എനിക്ക് ചിരിവരും. ഇല്ലാത്ത ഗോസിപ്പുകളുടെ പേരിൽ നല്ല സൗഹൃദങ്ങൾ ഒന്നും ഇല്ലാതാക്കാൻ ഞാൻ ആഗ്രഹിയ്ക്കുന്നില്ല. അതേ സമയം അനുഷ്‌ക ഷെട്ടിയ്‌ക്കൊപ്പം വന്ന ഗോസിപ്പ് ഏറെ വേദനിപ്പിച്ച ഒന്നാണ്. ഞാനും അനുഷ്‌കയും ഡേറ്റിംഗിലാണെന്ന് ഗോസിപ്പുകൾ വന്നതിന് തൊട്ടു പിന്നാലെ എന്റെ മകൻ നാഗ ചൈതന്യയെയും അനുഷ്‌കയെയും ചേർത്തും ഗോസിപ്പുകൾ പ്രചരിച്ചു. അതെന്നെ വല്ലാതെ വേദനിപ്പിച്ചു. ഇത്തരം വാർത്തകളോട് പുച്‌ഛം തോന്നുന്നു, ഇതായിരുന്നു നാഗാർജുനയുടെ വാക്കുകൾ.