kangana

തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ജീവിതം പറയുന്ന തലൈവിയിൽ ജയലളിതയായി വേഷമിടുന്ന കങ്കണയുടെ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ നിറഞ്ഞോടുകയാണ്. ചിത്രത്തിന്റെ ഒരു ഷെഡ്യൂൾ കൂടി പൂർത്തിയാക്കിയിരിക്കുന്നുവെന്ന വാർത്തയ്ക്കൊപ്പം പുതിയ ചിത്രങ്ങളും താരം തന്നെയാണ് തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ വെളിപ്പെടുത്തിയത്.

''ജയ മായുടെ അനുഗ്രഹത്താൽ വിപ്ലവ നേതാവായ തലൈവിയുടെ ഒരു ഷെഡ്യൂൾ കൂടി ഞങ്ങൾ പൂർത്തിയാക്കി. കൊറോണക്ക് ശേഷം പല കാര്യങ്ങളിലും മാറ്റങ്ങൾ ഉണ്ടായി, എന്നാൽ ആക്ഷനും കട്ടിനും ഇടയിൽ ഒന്നും തന്നെ മാറിയിട്ടില്ല.""കങ്കണ ട്വീറ്റ് ചെയ്തു. എ. എൽ വിജയ് സംവിധാനം ചെയ്യുന്ന ചിത്രം തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലായാണ് ഒരുക്കുന്നത്. ബാഹുബലി, മണികർണിക, ഭജ്രംഗി ഭായിജാൻ എന്നീ ചിത്രങ്ങളുടെ തിരക്കഥ ഒരുക്കിയ കെവി വിജയേന്ദ്ര പ്രസാദ് ആണ് തലൈവിയുടെയും തിരക്കഥ ഒരുക്കുന്നത്. ചിത്രത്തിൽ എം.ജി.ആറായി എത്തുന്നത് അരവിന്ദ് സ്വാമിയാണ്.