
ഏറ്റവും ചെലവ് കുറഞ്ഞതും എപ്പോഴും ചെയ്യാവുന്നതുമായ സൗന്ദര്യസംരക്ഷണ മാർഗമാണ് ഐസ് മസാജിംഗ്. മുഖക്കുരു പോകാനും അതുപോലെ തന്നെ മുഖത്തിന് തിളക്കം കൂട്ടാനും മികച്ച വിദ്യയാണ്. ഒരു ചെറിയ ഐസ് കട്ട എടുത്തു മുഖക്കുരു ഉള്ള ഭാഗത്ത് മെല്ലെ മസാജ് ചെയ്യുക. മുഖക്കുരു ഉണ്ടാക്കുന്ന ബാക്ടീരിയകൾക്ക് അത്ര കുറഞ്ഞ താപനിലയിൽ ജീവിക്കാൻ കഴിയില്ല. കൂടാതെ ഐസ് കട്ട വെക്കുന്നതോടെ കുരുവിന്റെ വലുപ്പം കുറയുകയും സ്വാഭാവികമായുണ്ടാകുന്ന ചുവപ്പ് കളർ പോവുകയും ചെയ്യും. പതിവായി ചെയ്യുന്നത് ചർമത്തിന് തിളക്കം നൽകും. ഐസ് കട്ട നേരിട്ട് മുഖത്ത് വയ്‌ക്കുന്നതിന് പകരം തുണിയിൽ ചുറ്റി വേണം മുഖത്ത് വയ്‌ക്കുന്നതാണ് കൂടുതൽ നല്ലത്.