
ന്യൂഡൽഹി: കാർഷക ബില്ലുകൾക്കെതിരായ പ്രതിഷേധവുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയേയും രൂക്ഷമായി വിമർശിച്ച് കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ശേഖാവത്ത്. ഇരുവരും രാജ്യത്തെ കർഷകരെ തെറ്റിദ്ധരിപ്പിച്ചുവെന്ന് അദ്ദേഹം ആരോപിച്ചു.
'ആടിനേയും ചെമ്മരിയാടിനേയും വേർതിരിച്ചറിയാൻ കഴിയാത്തവരാണ് പ്രിയങ്കയും രാഹുലും. കൃഷിഭൂമിയിലെ ഏതെങ്കിലും ഒരു വിളയുടെ ഇല കണ്ടിട്ട് അത് ഏത് വിളയാണെന്ന് സഹോദരനും സഹോദരിയും തിരിച്ചറിയുകയാണെങ്കിൽ ഞാൻ രാഷ്ട്രീയം ഉപേക്ഷിക്കും'- അദ്ദേഹം പറഞ്ഞു.
പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിനിടെ പാസാക്കിയ കർഷക ബില്ലുകൾക്കെതിരെ രാജ്യ വ്യാപകമായി പ്രതിഷേധം നടക്കുകയാണ്. ബില്ലിനെതിരെ ഖേതി ബച്ചാവോ യാത്ര എന്ന പേരിൽ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പ്രതിഷേധ റാലി നടത്തിയിരുന്നു.
Union Min @gssjodhpur slams the Gandhis for allegedly 'misleading' farmers over the Farm Laws; says that they cannot differentiate between the yearlings of a goat & sheep. He claims if the Gandhis can identify a crop by its leaves, he would leave politics.
— TIMES NOW (@TimesNow) October 12, 2020
Arvind with details. pic.twitter.com/vcnIQBIfhh